'പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കാനല്ല ഞാൻ ഇപ്പോളിരിക്കുന്നത്. വേണമെങ്കില്‍ അതൊക്കെ പറയാൻ എനിക്ക് അറിയാം'. 

തിരുവനന്തപുരം: കാര്യങ്ങള്‍ പഠിക്കുന്നില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ ഞാനല്ല മറുപടി നല്‍കേണ്ടത്, ജനങ്ങള്‍ വിലയിരുത്തേണ്ട കാര്യമാണ്. അത് അവര്‍ വിലയിരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് ; മൂന്ന് മരണം , ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

'പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കാനല്ല ഞാൻ ഇപ്പോളിരിക്കുന്നത്. വേണമെങ്കില്‍ അതൊക്കെ പറയാൻ എനിക്ക് അറിയാം. അതിനല്ല ഞാൻ ഇപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നത്. ഇപ്പോള്‍ നമുക്ക് കൊവിഡിനെ നേരിടുകയാണ് പ്രധാനം. അതിന് മുഴുവൻ ആളുകളുടെ സഹകരണമാണ് വേണ്ടത്'. അതിനുള്ള ഒരു പങ്ക് ഈ കസേരയിലിരുന്ന് ചെയ്യുകയാണ് താനുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണമെന്ന് മുഖ്യമന്ത്രി