Asianet News MalayalamAsianet News Malayalam

'അന്ന് വേട്ടയാടി, ഇന്ന് അഭിനന്ദിച്ചു'; പി ജെ കുര്യനെ പുകഴ‍്‍ത്തി മുഖ്യമന്ത്രിയും നേതാക്കളും

രാഹുൽ ഗാന്ധിയുടെ പ്രവർത്തന ശൈലി ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യസഭാ സീറ്റ് നിഷേധിച്ചത് പാർട്ടിക്കകത്തെ ഗൂഢാലോചനയുടെ ഭാഗമെന്ന് അദ്ദേഹം പറയാൻ മടിച്ചില്ല. രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്ന് പറയാൻ തയ്യാറാകുന്ന നേതാവാണ് കുര്യനെന്നും മുഖ്യമന്ത്രി

CM Pinarayi Vijayan praises P.J. Kurien
Author
First Published Nov 10, 2022, 9:11 PM IST

തിരുവനന്തപുരം: കേരളം ദേശീയ രാഷ്ട്രീയത്തിന് നൽകിയ സംഭാവനയാണ് പി.ജെ.കുര്യനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകരുടെ സ്വീകാര്യതയ്ക്ക് വലിയ ഇടിവ് തട്ടുന്ന ആധുനിക കാലത്ത് പി.ജെ.കുര്യന് ലഭിക്കുന്ന സ്വീകാര്യത  അദ്ദേഹം സ്വീകരിക്കുന്ന തത്വാധിഷ്ടിത നിലപാടുകൾ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ജെ.കുര്യനെ കുറിച്ചുള്ള പ്രൊഫ. പി.ജെ.കുര്യൻ: അനുഭവവും അനുമോദനവുമെന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാവാനുള്ള അവസരം നിരാകരിച്ച പി.ജെ.കുര്യൻ, മതനിരപേക്ഷത വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കുന്ന നേതാവ്... തിരുവനന്തപുരത്തായിരുന്നു പി.ജെ.കുര്യന് മുഖ്യമന്ത്രിയുടെ പ്രശംസ. സമാനതകളില്ലാത്ത പാർലമെന്ററി പ്രവർത്തനമാണ് അദ്ദേഹത്തിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സത്യം നിർഭയമായി വിളിച്ചു പറയാനുള്ള ആർജ്ജവമുണ്ട് പി.ജെ.കുര്യന്. രാഹുൽ ഗാന്ധിയുടെ പ്രവർത്തന ശൈലി ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. രാജ്യസഭാ സീറ്റ് നിഷേധിച്ചത് പാർട്ടിക്കകത്തെ ഗൂഢാലോചനയുടെ ഭാഗമെന്ന് അദ്ദേഹം പറയാൻ മടിച്ചില്ല. രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്ന് പറയാൻ തയ്യാറാകുന്ന നേതാവാണ് കുര്യനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിൽ ബിജെപിയിലേക്ക് ചായുന്നുവെന്ന ആരോപണം നേരിട്ട പി.ജെ.കുര്യനെ അഭിനന്ദിച്ചതിലൂടെ കോൺഗ്രസ്സിനിട്ട് കൊട്ടി  മുഖ്യമന്ത്രി പിണറായി വിജയൻ...

കുര്യന്റെ നിലപാടുകളിലെ ആർജ്ജവം വെളിപ്പെടുത്തി രമേശ് ചെന്നിത്തലയും കുറച്ചില്ല. ഒരു കാലഘട്ടത്തിൽ കേരളം ഒന്നടങ്കം വേട്ടയാടിയ നേതാവിനെ കുറിച്ചുള്ള പുസ്തക പ്രകാശനത്തിന് സാക്ഷിയാവാൻ തലസ്ഥാനത്ത് ഒത്തുകൂടിയത് കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പരിച്ഛേദം. രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും ആശംസകൾ മുതൽ  പി.ജെ.കുര്യനെ തൊട്ടറിഞ്ഞ എൺപതിലേറെ ആളുകളുടെ ലേഖനങ്ങൾ അടങ്ങുന്ന താണ് പ്രൊഫ. പി.ജെ.കുര്യൻ: അനുഭവവും അനുമോദനവുമെന്ന പുസ്തകം. ഡിസി ബുക്ക‍്‍സാണ് പ്രസാധകർ.
 

Follow Us:
Download App:
  • android
  • ios