അന്വേഷണം നേരിടുന്ന ആളുകളുടെ വേവലാതിയാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ബിജെപി നേതാക്കളുടെ അടക്കം പ്രതികരണങ്ങളോട് പ്രതികരിച്ചു.  

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം നേരിടുന്നവരുടെ വേവലാതിയാണ് പുറത്ത് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റേത് വിരോധപരമായ നിലപാടല്ലെന്നും കേസിലെ അന്വേഷണം നല്ല രീതിയിൽ തന്നെയാണ് നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊടകരയിൽ ചെറിയ തുയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്ത് വന്നത്. വലിയ തുകയാണെന്ന് കണ്ടപ്പോഴാണ് സ്പെഷ്യൽ ടീം അന്വേഷണം നടത്താൻ തീരുമാനിച്ചത്. അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം നേരിടുന്ന ആളുകളുടെ വേവലാതിയാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ബിജെപി നേതാക്കളുടെ അടക്കം പ്രതികരണങ്ങളോട് പ്രതികരിച്ചു.