യുഡിഎഫ് കാലത്തെ വീഴ്ച്ചകൾ എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് വാക്ക് പാലിക്കാത്തവരെന്നും വിമർശനം. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാമെന്നും മുഖ്യമന്ത്രി. 

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കാലത്തെ വീണ്ടും ഇരുണ്ട കാലമെന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് കാലത്ത് . വിവിധ മേഖലകളിലുണ്ടായ വീഴ്ച്ചകൾ എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. യുഡിഎഫ് വാക്ക് പാലിക്കാത്തവരെന്നും വിമർശനം. കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ലെന്നും പരിഹസിച്ചാണ് പോസ്റ്റ്. ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാമെന്നും മുഖ്യമന്ത്രി കുറിക്കുന്നു. ചർച്ച തുടരട്ടെ എന്ന് പറഞ്ഞാണ് പോസ്റ്റ് നിർത്തുന്നത്. അതേ സമയം പ്രതിപക്ഷനേതാവുമായുള്ള നേർക്ക് നേർ സംവാദത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് വിമർശിച്ച് കോൺഗ്രസ് വിമർശനം തുടരുകയാണ്

Add Asianetnews as a Preferred SourcegooglePreferred