കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കോഴിക്കോടും വയനാട്ടിലും. കോഴിക്കോട്ടെ മതമേലധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെയാണ് മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ചയ്ക്ക്  ക്ഷണിച്ചിട്ടുള്ളത്. 

മുസ്ലിം മത മേലധ്യക്ഷൻമാർ യോഗത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചതല്ലെന്നാണ് രൂപതകളുടെ വിശദീകരണം. എസ്എൻഡിപി, എൻഎസ്എസ് നേതാക്കളും  യോഗത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ സിഎസ്ഐ മലബാർ മേഖലാ ബിഷപ്പ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.