Asianet News MalayalamAsianet News Malayalam

സി എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനം

കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്.

cm raveendran to be discharged medical board advices one week rest
Author
Trivandrum, First Published Dec 11, 2020, 12:25 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനിച്ചു. ഒരാഴ്ച വീട്ടിൽ വിശ്രമിക്കാനാണ് നിർദ്ദേശം. ഗുളികകൾ കഴിച്ചാൽ മാത്രം മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. 

കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സ തേടിയത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്കിനും പ്രശ്നമുണ്ടെന്ന് എംആർഐ റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. എന്നാൽ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്നമില്ലെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ വിലയിരുത്തിയത്. 

Follow Us:
Download App:
  • android
  • ios