ലോകായുക്തയെ അപമാനിച്ച് സംസാരിച്ചതിൽ ശശികുമാറിനെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട പരാതിക്കാരനെതിരെ ലോകായുക്തയിൽ പരാതി. ആർഎസ് ശശികുമാറിനെതിരെ പൊതുപ്രവർത്തകനായ എ എച്ച് ഹഫീസാണ് പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ ലോകായുക്തയെ അപമാനിച്ച് സംസാരിച്ചതിൽ ശശികുമാറിനെതിരെ കേസ് എടുക്കണം എന്നാണ് ഇദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആർ എസ് ശശികുമാർ അടക്കം മൂന്ന് പേർക്കെതിരെയാണ് പരാതി.