Asianet News MalayalamAsianet News Malayalam

കൊച്ചി മയക്കുമരുന്ന് കേസ്; പിടികൂടിയത് എംഡിഎംഎ അല്ല, മെത്തഫെറ്റാമിൻ, കാഴ്ച്ചയ്ക്ക് സമാനം, വീര്യം കൂടുതൽ

എംഡിഎംഎയ്ക്ക് സമാനമായ, വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിൻ ആണ് പിടിച്ചെടുത്തത് എന്നാണ് കണ്ടെത്തൽ. രാസപരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്പിൽ നിർമിച്ചതാണ് പിടികൂടിയ ഒരു കിലോ മേത്തഫെറ്റാമിൻ എന്നും എക്സൈസ് അറിയിച്ചു. 

cochi kakkanad drug case the catch was not mdma but methamphetamine
Author
Cochin, First Published Oct 8, 2021, 8:33 AM IST

കൊച്ചി: കൊച്ചി കാക്കനാട് മയക്കുമരുന്ന് കേസിൽ പിടികൂടിയത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തൽ. എംഡിഎംഎയ്ക്ക് സമാനമായ, വീര്യം കൂടിയ മയക്കുമരുന്നായ മെത്തഫെറ്റാമിൻ ആണ് പിടിച്ചെടുത്തത് എന്നാണ് കണ്ടെത്തൽ. രാസപരിശോധനയിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്പിൽ നിർമിച്ചതാണ് പിടികൂടിയ മയക്കുമരുന്ന് എന്നും എക്സൈസ് അറിയിച്ചു.  ഒരു കിലോ മേത്തഫെറ്റാമിൻ ആണ് പിടിച്ചെടുത്തിരുന്നത്.

കേസിൽ ഒരു സ്ത്രീ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായ സുസ്മിത ഫിലിപ്പ് ആണ് പിടിയിലായത്. കടത്ത് സംഘത്തിനൊപ്പമുണ്ടായിരുന്ന നായ്ക്കളെ ഏറ്റുവാങ്ങിയ, ടീച്ചർ എന്ന വിളിപ്പേരുകാരിയാണ് സുസ്മിത. പ്രതി, മയക്കുമരുന്ന് ഇടപാടിൽ സജീവമായിരുന്നെന്നും മയക്കുമരുന്ന് പാർട്ടികളുടെ സംഘടാകയാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ലഹരി മരുന്ന് സംഘം കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു കാറിൽ നായ്ക്കളെയും ഒപ്പം കൂട്ടിയത്. ഈ നായ്ക്കളുടെ സംരക്ഷക എന്ന് തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ, പിന്നീടാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. വിദേശ ഇടപാടുകാരുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം എക്സൈസ് ഇവരെ ചോദ്യം ചെയ്തിരുന്നു

Follow Us:
Download App:
  • android
  • ios