Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ആശുപത്രി ശുചിമുറിയിൽ ​ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വയനാട് സ്വദേശിനിയായ ജോബിൻ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. ചികിത്സക്കെത്തിയ പെൺകുട്ടി ഇന്നലെ ആശുപത്രി ക്ലോസറ്റിലാണ് കുഞ്ഞിനെ പ്രസവിച്ചത്.
 

cochi pocso case wayanad native arrested
Author
Cochin, First Published Sep 2, 2021, 11:06 AM IST

കൊച്ചി: കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിനിയായ ജോബിൻ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കു൦. ചികിത്സക്കെത്തിയ പെൺകുട്ടി ഇന്നലെ ആശുപത്രി ക്ലോസറ്റിലാണ് കുഞ്ഞിനെ പ്രസവിച്ചത്.

പ്രതി പെൺകുട്ടിയുടെ അകന്ന ബന്ധുവാണ്. മാസങ്ങളായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവരികയായിരുന്നു. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ ശുചിമുറിയിലെ ക്ലോസറ്റിൽ ആറ്മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്‍റെ ഭ്രൂണം  കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

ശുചിമുറി ക്ലോസറ്റിൽ ഗർഭസ്ഥ ശിശുവിന്‍റെ ഭ്രൂണം ആദ്യം കണ്ടത് ശൂചീകരണ തൊഴിലാളികളാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ 17വയസ്സുകാരിയുടെ കുഞ്ഞാണിതെന്ന് ബോദ്ധ്യപ്പെടുന്നത്. വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17വയസ്സുകാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

നവജാതശിശുവിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവിച്ചത് മാസം തികയാതെയുള്ള പ്രസവമെന്നാണ് ഡോക്ടർമാരും മൊഴി നൽകിയിരിക്കുന്നത്. 17വയസ്സുകാരിക്കും,അമ്മക്കും കുട്ടിയുടെ മരണത്തിൽ പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight


 

Follow Us:
Download App:
  • android
  • ios