കൊച്ചി: ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത കൊച്ചി കോർപറേഷനിൽ കൂടുതൽ വിമത സ്ഥാനാർഥികൾ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. 34അംഗങ്ങൾ ഉള്ള എൽഡിഎഫ്, മുസ്ലീം ലീഗ് റിബൽ അംഗത്തിന്റെ പിന്തുണയോടെ ഭരണം ഉറപ്പാക്കിയിട്ടുണ്ട്. ഇനി ഒരു ഇടതു റിബൽ അംഗവും 2 യുഡിഎഫ് റിബൽ അംഗങ്ങളുമാണ് പിന്തുണ ആർക്കെന്ന് പ്രഖ്യാപിക്കേണ്ടത്. ഇവരെ ഒപ്പം കൂട്ടാൻ ഇടത്, വലത് മുന്നണികള്‍ ശ്രമം നടത്തുന്നുന്നുണ്ട്. 

അതേസമയം ഇടതിനൊപ്പം എന്ന് പ്രഖാപിച്ച ടി.കെ. അഷ്‌റഫ്‌ അടക്കം 4 വിമതരെയും എത്തിച്ചു ഭരണം നിലനിർത്താനുള്ള ശ്രമം ഇപ്പോളും udf തുടരുന്നുണ്ട്. 33 അംഗങ്ങളാണ് നിലവില്‍ യുഡിഎഫിനുള്ളത്. മുതിർന്ന ലീഗ് നേതാക്കളെ അടക്കം ചർച്ചകൾക്കായി എത്തിച്ചാണ് അനുനയശ്രമം സജീവമാക്കുന്നത്.