കൊച്ചി: കോയമ്പത്തൂര്‍ അവിനാശിക്കടുത്ത് കെഎസ്ആര്‍ടിസി ബസ്സിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കണ്ണീരിൽ കുതിര്‍ന്ന യാത്രാമൊഴി. അപകടത്തിൽ പെട്ട കെഎസ്ആര്‍ടിസി ബസ്സിൽ ഡ്രൈവറും കണ്ടക്ടറും ആയിരുന്ന ഗിരീഷിന്‍റെയും ബൈജുവിന്‍റെയും മൃതദേഹം കാണാനും അന്ത്യാഞ്ജലി  അര്‍പ്പിക്കാനും സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരെത്തി. 

ഓര്‍മ്മപ്പൂക്കളുമായി ഗിരീഷിന്‍റെ വീട്ടിലെത്തിയ കെഎസ്ആര്‍ടിസി മുൻ എംഡി കൂടിയായ തച്ചങ്കരി ഇരുവരുടേയും വിയോഗം കെഎസ്ആര്‍ടിസിക്ക് തീരാ നഷ്ടമാണെന്ന് പ്രതികരിച്ചു. ഇരുവരും കെഎസ്ആര്‍ടിസിക്ക് മുതൽക്കൂട്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് സഹായമെത്തിക്കാൻ പരിശ്രമിക്കുമെന്നും തച്ചങ്കരി പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ടോമിൻ തച്ചങ്കരി ഗിരീഷിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. 

തുടര്‍ന്ന് വായിക്കാം: 'അന്ന് സുഖമില്ലാതായപ്പോള്‍ ഒപ്പമുണ്ടായിരുന്നവരാണ്; നടന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഡോ. കവിത...

അപകടത്തിൽ പെട്ട കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവർ ആയിരുന്ന ഗിരീഷിൻ്റെ സംസ്കാരചടങ്ങുകൾ ഒക്കലിലെ ശ്മശാനത്തിലാണ് നടന്നത്