ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവമത്സര വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (ആഗസ്റ്റ് 7) ഉച്ചയ്ക്ക് ശേഷം അവധി നല്‍കുന്നതായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. നെഹ്റു ട്രോഫിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് ഇതിനോട് അനുബന്ധിച്ചാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്‍കുന്നത്.