Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് നേതാവിൻ്റെ അനുസ്മരണം; ​'ഗവർണറെ പൊന്നാനിയിലേക്ക് ആനയിക്കരുത്', ക്ഷണിച്ചതിനെതിരെ യൂത്ത് കോൺ​ഗ്രസ്

ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ  പ്രസിഡന്റ്‌ ഹാരിസ് മുതൂർ രം​ഗത്തെത്തിയിരിക്കുകയാണ്. ​ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് ഹാരിസ് ഫേസ് ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു. 

Commemoration of Congress leader; Youth Congress against inviting Governor arif muhammed khan fvv
Author
First Published Dec 29, 2023, 10:14 AM IST

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ്‌ നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്. കോൺഗ്രസ്‌ മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ  പ്രസിഡന്റ്‌ ഹാരിസ് മുതൂർ രം​ഗത്തെത്തിയിരിക്കുകയാണ്. ​ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് ഹാരിസ് ഫേസ് ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു. 

ശാഖാ പ്രമുഖ് ആക്കേണ്ട ആളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്തു പ്രതിഷ്ഠക്കരുതെന്നും ഹാരിസ് പറയുന്നു. ഈ മാസം പത്തിനാണ് പരിപാടി നടക്കുന്നത്. യൂ ഡി എഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൾപ്പെടെയുള്ളവരാണ് സംഘടകർ. അതേസമയം, സംസ്ഥാനത്ത് തിരിച്ചെത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ ഇന്നലേയും പ്രതിഷേധിച്ചു. ഗവർണർക്കെതിരെ തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.

പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെന്നും തന്റെ കാറിൽ വന്ന് ഇടിച്ചതിനാലാണ് പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷമായി മുൻപ് പ്രതിഷേധിച്ചതെന്നുമായിരുന്നു വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞത്. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധം.പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെന്നും തന്റെ കാറിൽ വന്ന് ഇടിച്ചതിനാലാണ് പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷമായി മുൻപ് പ്രതിഷേധിച്ചതെന്നുമായിരുന്നു വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞത്. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധം.

ക്ഷേത്ര ദർശനത്തിനിടെ 77കാരിയുടെ ഒന്നരലക്ഷത്തിന്റെ മാല കവർന്നു, കൊല്ലത്ത് 3 പേർ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios