Asianet News MalayalamAsianet News Malayalam

'പരാമർശം വ്യക്തിക്കെതിരെയല്ല, സ്ത്രീയായത് കൊണ്ടുമല്ല; 'സാധനം' എന്ന വാക്ക് പിൻവലിക്കുന്നു': കെ എം ഷാജി

 സൗദിയിലെ ദമാമിൽ കണ്ണൂർ ജില്ലാ കെഎംസിസി പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം. കെ എം ഷാജിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. പരാമർശത്തിൽ വനിതാ കമ്മീഷന്‍ ഷാജിക്കെതിരെ കേസെടുത്തിരുന്നു. 

comment is not against the person, not because she is a woman Withdrawal of the wrong word  KM Shaji fvv
Author
First Published Sep 30, 2023, 7:56 PM IST

കോഴിക്കോട്: ആരോ​ഗ്യ മന്ത്രി വീണ ജോർജ്ജിനെതിരായ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജി. വീണാ ജോർജിനെതിരെ പറഞ്ഞ സാധനം എന്ന വാക്ക് പിൻവലിക്കുന്നുവെന്ന് കെ എം ഷാജി പറഞ്ഞു. സൗദിയിലെ ദമാമിൽ കണ്ണൂർ ജില്ലാ കെഎംസിസി പരിപാടിയിലാണ് ഷാജിയുടെ പ്രതികരണം. കെ എം ഷാജിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തെത്തിയിരുന്നു. പരാമർശത്തിൽ വനിതാ കമ്മീഷന്‍ ഷാജിക്കെതിരെ കേസെടുത്തിരുന്നു. 

ആരോ​ഗ്യമന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും അറിയില്ലെന്നാണ് ഉദ്ദേശിച്ചത്. ഒരു വ്യക്തിക്കെതിരായ പരാമർശമല്ല, പരാമർശം സ്ത്രീ ആയത് കൊണ്ടും അല്ല. വകുപ്പിലെ കാര്യങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നും ഷാജി പറഞ്ഞു. വിഷയത്തില്‍ നേരത്തെ കെ.എം ഷാജിയെ പിന്തുണച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, എം.കെ. മുനീര്‍ എം.എല്‍.എ, കെ.പി.എ മജീദ്, പി.കെ. അബ്ദുറബ്ബ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. 

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ; സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങളിൽ ഹരിദാസും ബാസിതും, പണം കൈമാറുന്ന ദൃശ്യങ്ങളില്ല

മന്ത്രി വീണ ജോര്‍ജിനെതിരെ ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നാണ് വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന് വരേണ്ടതുണ്ടെന്നും കമ്മീഷൻ പറഞ്ഞിരുന്നു. അതേസമയം, കെഎം ഷാജിയുടെ അധിക്ഷേപ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നാണ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. 

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios