പ്രതികളിൽ നിന്നും കണ്ടുകെട്ടിയ പണം ആണ് പണം നഷ്ട്ടപെട്ടവർക്ക് തിരികെ നൽകിയത്. 8 പരാതികാരിൽ 6 പേർക്ക് 80 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി ഇഡി ഓഫീസിൽ വെച്ചു നേരിട്ട് കൈമാറി.

കൊച്ചി: കാരക്കോണം മെഡിക്കൽ കോഴ കേസിൽ പരാതിക്കാർക്ക് പണം തിരിച്ചു നൽകാൻ നടപടി തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളിൽ നിന്നും കണ്ടു കെട്ടിയ പണം ആണ് പണം നഷ്ട്ടപെട്ടവർക്ക് തിരികെ നൽകിയത്. 8 പരാതികാരിൽ 6 പേർക്ക് 80 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി ഇഡി ഓഫീസിൽ വെച്ചു നേരിട്ട് കൈമാറി. കേസിൽ 6 പ്രതികൾക്കെതിരെ ഇഡി കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാൻ ഇരിക്കെ ആണ് പരാതികർക്ക് പണം തിരികെ നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മെഡിക്കൽ കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു കോഴ വാങ്ങിയത്. കരുവന്നൂർ അടക്കം സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത 8 കേസിൽ സമാന നടപടി തുടങ്ങിയതായി ഇഡി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. കരുവന്നൂരിൽ പണം ബാങ്ക് അധികൃതർക്ക് ആണ് കൈമാറുക. ബാങ്ക് ആണ് പണം നഷ്ടമാവർക്ക് പണം തിരികെ നൽകുക. എന്നാൽ നടപടികൾ പൂർത്തിയാക്കാൻ ബാങ്കിൽ നിന്നും അനുഭാവ പൂർണമായ പ്രതികരണം ഇല്ലെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർമാരായ എസ് സിമി, രാധാകൃഷ്ണൻ എന്നിവർ വ്യക്തമാക്കി.