എറണാകുളം –അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളാണ് വേവ്വേറെ പരാതി നൽകിയത്.ആർച്ച് ബിഷപ്പ് വത്തിക്കാന്‍റെ   പ്രതിനിധിയാണോയെന്ന് ഉറപ്പുവരുത്തണം

എറണാകുളം: ആർച്ച് ബിഷപ്പ് സിറിൾ വാസിലിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി,എറണാകുളം –അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളാണ് വേവ്വേറെ പരാതി നൽകിയത്.ആർച്ച് ബിഷപ്പ് വത്തിക്കാന്‍റെ പ്രതിനിധിയാണോയെന്ന് ഉറപ്പുവരുത്തണം.നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് ഉറപ്പാക്കണം.നയതന്ത്ര പരിരക്ഷ ഇല്ലെങ്കിൽ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്


വിമത വിഭാ​ഗം വൈദികർക്ക് അന്ത്യശാസനംഎറണാകുളം' അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തില്‍ വിമത വിഭാഗം വൈദികർക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്., ഈ മാസം 20 ന് സിനഡ് കുർബാന ചൊല്ലിത്തുടങ്ങണം, അല്ലെങ്കിൽ ശക്തമായ അച്ചടക്ക നടപടിയുണ്ടാകും, വത്തിക്കാൻ പ്രതിനിധിയായി എത്തിയ ആർച്ച് ബിഷപ്പ് സിറിൾ വാസിലാണ് മുന്നറിയിപ്പ് നൽകിയത്. ഇതു സംബന്ധിച്ച് കത്ത് പുറപ്പെടുവിച്ചിട്ടുണ്ട്.

'അച്ചടക്കത്തിന്‍റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു'; കുര്‍ബാനയെ അവഹേളിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആലഞ്ചേരി

സെമിനാരികളിൽ ഏകീകൃത കുർബാന വേണം; നിലപാട് കടുപ്പിച്ച് മാർ ആൻഡ്രൂസ് താഴത്ത്, അനുസരിച്ചില്ലെങ്കില്‍ നടപടി