Asianet News MalayalamAsianet News Malayalam

വിഎസ്സിനെതിരായ പരാമർശം: കെ സുധാകരനെതിരെ കേസെടുക്കണമെന്ന് പരാതി

  • വി എസ് അച്യുതാനന്ദനെതിരായ പരാമർശം കെ സുധാകരനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി
  • കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് ഡ‍ിജിപിക്ക് പരാതി നൽകിയത്
  • വട്ടിയൂർകാവിലെ പ്രചാരണത്തിനിടെ ആയിരുന്നു കെ സുധാകരന്റെ പരാമർശം
     
complaint against k sudhakaran for bad words to mock vs achuthanandan
Author
Thiruvananthapuram, First Published Oct 19, 2019, 10:40 AM IST

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന് കെ സുധാകരൻ എംപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കോഴിക്കോട്ടെ പൊതു പ്രവർത്തകനായ രമിൽ ചേലമ്പ്രയാണ് നടപടി ആവശ്യപ്പെട്ട്  ഡിജിപിക്ക് പരാതി നൽകിയത്. വട്ടിയൂര്‍കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിഎസിനെതിരെ കെ സുധാകരൻ വിവാ​ദ പാരാമർശം നടത്തിയത്.

''വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ് വരേണ്ടത്? 90 ൽ എടുക്ക് നടക്ക് എന്ന ഒരു ചൊല്ല് മലബാറിലുണ്ട്. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെ''ന്നായിരുന്നു കെ സുധാകരന്‍റെ വിവാദപ്രസംഗം. ഇന്നലെ വി കെ പ്രശാന്തിനായി വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങിയ വി എസ് അച്യുതാനന്ദൻ സുധാകരന് മറുപടി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

Read Also:' വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്ക്കാരമാണ് വരേണ്ടത്'; വി എസിനെതിരെ കെ സുധാകരന്‍
 
നേരത്തെയും സുധാകരൻ നേതാക്കൾക്കെതിരെ  വിവാദ പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍റെ പ്രചാരണ വിഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

"

Follow Us:
Download App:
  • android
  • ios