Asianet News MalayalamAsianet News Malayalam

ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാൻഡിന് പരാതി; പരസ്യ പ്രസ്താവനകളിലിടപെടണമെന്നാവശ്യം

കൂടിയാലോചനകൾ നടത്താതെയാണ് ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ നിലപാട് എടുത്തിരുന്നു

complaint against oommen chandy and chennithala
Author
Delhi, First Published Sep 5, 2021, 8:30 AM IST

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാൻഡിന് പരാതി. പാർട്ടിയിൽ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. നേതൃമാറ്റം അംഗീകരിക്കാൻ ഇരുവരും തയാറാകുന്നില്ലെന്നും ഹൈക്കമാണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. ഇരുവരുടേയും പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗമാണ് ഹൈക്കമാണ്ടിനെ സമീപിച്ചത്

കൂടിയാലോചനകൾ നടത്താതെയാണ് ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ നിലപാട് എടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios