കോട്ടയം: എൽഡിഎഫ് പര്യടനത്തിന് ഇടയിലേക്ക് പി സി ജോർജ്ജിന്‍റെ മകൻ ഷോൺ ജോർജ്ജ് വാഹനം ഇടിച്ചു കയറ്റിയെന്ന് പരാതി. പൂഞ്ഞാർ പഞ്ചായത്തിലേ പര്യടനത്തിന് ഇടയിലേക്ക് അമിത വേഗതയിൽ വാഹനം ഇടിച്ചുകയറ്റിയെന്നാണ് ആരോപണം. എന്നാല്‍ തന്‍റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോൺ ജോർജ്ജ് പറഞ്ഞു.