നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ ഷാജഹാൻ പായിമ്പാടമാണ് പി.വി.അൻവ‍ർ എംഎൽഎയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിലമ്പൂർ എംഎൽഎ പി.വി.അൻവർ വർഗ്ഗീയ പരാമർശം നടത്തിയെന്ന് പരാതി. നിലമ്പൂർ നിയോജകമണ്ഡലം യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ ഷാജഹാൻ പായിമ്പാടമാണ് പി.വി.അൻവ‍ർ എംഎൽഎയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നിൽ നടന്ന എൽഡിഎഫ് കുടുംബയോഗത്തിൽ എം.എൽ.എ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. എം.എൽ.എയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോൺ​​ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.