റോഡരികിൽ നെല്ല് ഉണക്കാനിട്ട കർഷകരെ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപെടുത്തിയതായി പരാതി. നെല്ല് നീക്കിയില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കർഷകർ പരാതിയിൽ പറയുന്നു.

പാലക്കാട്: പാലക്കാട് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥൻ കർഷകരെ ഭീഷണിപെടുത്തിയതായി പരാതി. റോഡരികിൽ നെല്ല് ഉണക്കാനിട്ടതിനാണ് ഉദ്യോ​ഗസ്ഥൻ ഭീഷണിപ്പെടുത്തിയത്. നെല്ല് നീക്കിയില്ലെങ്കിൽ ഫയർഫോഴ്‌സിനെ വിളിച്ച് വെള്ളം ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കർഷകർ പരാതിയിൽ പറയുന്നു. നെല്ലെടുക്കാൻ മില്ലുകാർ എത്താത്തതിനാൽ കർഷകർ ദുരിതത്തിലാണ്. നെല്ലുണക്കാൻ സ്ഥലമില്ലാത്ത കർഷകരാണ് റോഡരികിൽ നെല്ല് സൂക്ഷിക്കാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming