സ്വതന്ത്ര സ്ഥാനാർത്ഥിയായും ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർത്ഥിയായും കുഞ്ഞുമോൻ പത്രിക നൽകി. ഭരണഘടനാ ലംഘനമാണ് സ്ഥാനാർത്ഥി നടത്തിയതെന്നും രണ്ട് പത്രികയും തള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം.

കൊല്ലം: കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ രണ്ട് പത്രിക സമർപ്പിച്ചതിനെതിരെ പരാതി. സ്വതന്ത്ര സ്ഥാനാർത്ഥിയായും ആർഎസ്പി ലെനിനിസ്റ്റ് സ്ഥാനാർത്ഥിയായും കുഞ്ഞുമോൻ പത്രിക നൽകി. ഭരണഘടനാ ലംഘനമാണ് സ്ഥാനാർത്ഥി നടത്തിയതെന്നും രണ്ട് പത്രികയും തള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം. എംഎൽഎ കൂടിയായ വ്യക്തി നടത്തിയത് സത്യ പ്രതിജ്ഞ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ നിർദേശകനായ ആർഎസ്പി നേതാവ് വിജയദേവൻ പിള്ള, അഡ്വ. എസ്. ബലദേവ് എന്നിവരാണ് റിട്ടേണിം​ഗ് ഓഫീസർക്ക് പരാതികൾ നൽകിയത്. കോവൂർ കുഞ്ഞുമോൻ്റെ പത്രിക വിശദമായ പരിശോധനയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

കുന്നത്തൂരിൽ LDF സ്ഥാനാര്‍ത്ഥി രണ്ട് പത്രികകൾ നൽകിയതിൽ പരാതി; പത്രിക തള്ളണമെന്ന് ആവശ്യം