ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടിൽ പ്രസവിച്ച് ആശുപത്രിയിലേക്ക് എത്തിക്കും മുൻപേ കുഞ്ഞ് മരിച്ചു. 

കണ്ണൂർ: കണ്ണൂരില്‍ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാഞ്ഞത് കൊണ്ടാണെന്ന് പരാതി. കണ്ണൂർ പാനൂരിലാണ് പ്രസവ സമയത്ത് ഡോക്ടറുടെ സഹായം കിട്ടാതെ വന്നത്. പാനൂർ പി എച്ച് സി യിൽ വിളിച്ചെങ്കിലും ഡോക്ടർ എത്തിയില്ലെന്ന് പരാതി. 

Add Asianetnews as a Preferred SourcegooglePreferred

ഹനീഫ സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വീട്ടിൽ പ്രസവിച്ച് ആശുപത്രിയിലേക്ക് എത്തിക്കും മുൻപേ കുഞ്ഞ് മരിച്ചു. കൊവിഡ് സമയമായതിനാൽ എത്താനാകില്ലെന്ന് ഡോക്ടർ അറിയിച്ചെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യമന്ത്രി ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി

സംഭവം അത്യന്തം വേദനാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു .