വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാരിൽ നിന്നുമാണ് പരീക്ഷ നടത്തിയത്. നിയമപരിജ്ഞാനം ഉൾപ്പെടെയായിരുന്നു ടെസ്റ്റ്. പലർക്കും ലഭിച്ച മാർക്കുകളിൽ സംശയമെന്നാണ് പൊലീസുകാരുടെ ആക്ഷേപം.

തിരുവനന്തപുരം: തിരുവനന്തപുരം പൊലിസ് ട്രെയിനിംഗ് കോളജിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടനത്തായി പരാതി. പൊലീസുകാർക്ക് നിയമബോധമുണ്ടോയെന്നതുള്‍പ്പെടെ പരിശോധിക്കാനാണ് ടെസ്റ്റ് നടത്തിയത്. എന്നാൽ ചോദ്യപേപ്പർ ചോർന്നുവെന്നാണ് പരാതി. പലർക്കും ലഭിച്ചിരിക്കുന്ന മാർക്ക് പുറത്തുവന്നതോടെയാണ് സേനക്കുള്ളിൽ ചർച്ച തുടങ്ങിയത്. മാർക്ക് ദാനം നടത്തുകയോ ചോദ്യ പേപ്പർ ചോരുകയോ ചെയ്തുവെന്നാണ് ആരോപണം. പരീക്ഷയെ കുറിച്ച് അന്വേഷിക്കണെമന്നാവശ്യപ്പെട്ട് ചില പൊലിസുകാർ ഡിജിപിക്കും പരാതി നൽകി. എന്നാൽ പരീക്ഷ നടത്തിപ്പ് തീർത്തും സുതാര്യമായിരുന്നുവെന്നാണ് പിടിസി പ്രിൻസിപ്പൽ പ്രതികരിച്ചത്

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD Live News