കാർ പാലത്തിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പുഴയിൽ പൊലീസും എസ്ഡിആർഎഫും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തുകയാണ്. പുലർച്ചെ 3 മണിക്ക് വീട് വീട്ടിറങ്ങിയ മുംതാസ് അലി പുലർച്ചെ 5 മണിയോടെ പാലത്തിന് അടുത്തെത്തിയതായി വിവരമുണ്ടെന്ന് പൊലീസ് പറയുന്നു.  

മം​ഗളൂരു: മംഗളുരുവിൽ പ്രമുഖ വ്യവസായിയെ കാണാനില്ലെന്ന് പരാതി. മുൻ എംഎൽഎ മൊഹിയുദ്ദിൻ ബാവയുടെയും എംഎൽസി ബിഎം ഫാറൂഖിന്റെയും സഹോദരൻ ബിഎം മുംതാസ് അലിയെ ആണ് കാണാതായത്. മുംതാസ് അലിക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. മുംതാസ് അലിയുടെ കാർ മംഗളുരു കൂലൂർ പുഴ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടം പറ്റി കാറിന്റെ മുൻ വശത്ത് കേടുപാടുകൾ ഉണ്ടെങ്കിലും മുംതാസ് അലി കാറിൽ ഉണ്ടായിരുന്നില്ല. കാർ പാലത്തിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പുഴയിൽ പൊലീസും എസ്ഡിആർഎഫും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തുകയാണ്. പുലർച്ചെ 3 മണിക്ക് വീട് വീട്ടിറങ്ങിയ മുംതാസ് അലി പുലർച്ചെ 5 മണിയോടെ പാലത്തിന് അടുത്തെത്തിയതായി വിവരമുണ്ടെന്ന് പൊലീസ് പറയുന്നു. 

മാർക്കറ്റിംഗ് തന്ത്രങ്ങൾ; സൊമാറ്റോ സിഇഒയും ഭാര്യയും ചേർന്നെടുത്ത ഡെലിവറി ഓർഡറുകൾ, പ്രതികരിച്ച് സോഷ്യൽ മീഡിയ

https://www.youtube.com/watch?v=Ko18SgceYX8