പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി.
പാലക്കാട്: ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദനമേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

