Asianet News MalayalamAsianet News Malayalam

കെപിസിസി മുൻ ട്രഷറർ പ്രതാപചന്ദ്രന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതി പിൻവലിച്ചു; കാരണം വ്യക്തമാക്കി മകൻ

ഇന്നലെയാണ് കെ പി സി സി മുൻ ട്രഷറർ പ്രതാപചന്ദ്രന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മക്കൾ പരാതി നൽകിയത്. മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ അച്ഛനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ വ്യാജ പ്രചരണമാണ് പെട്ടെന്നുണ്ടായ മരണത്തിന് കാരണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു

complaint was withdrawn family on KPCC treasurer V Prathapachandran death
Author
First Published Jan 5, 2023, 6:42 PM IST

തിരുവനന്തപുരം: കെ പി സി സി മുൻ ട്രഷറർ പ്രതാപചന്ദ്രന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മക്കൾ നൽകിയ പരാതി പിൻവലിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ അപവാദ പ്രചരണം അച്ഛന്‍റെ മരണത്തിന് കാരണമായെന്നാണ് മക്കൾ നൽകിയിരുന്ന പരാതി. ഡി ജി പിക്ക് നൽകിയ ഈ പരാതിയാണ് മക്കൾ ഇപ്പോൾ പിൻവലിച്ചത്. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പരാതി പിൻവലിച്ചതെന്ന് മകൻ പ്രജിത് അറിയിച്ചു. കേസന്വേഷണം നടത്തുന്ന തമ്പാനൂർ പൊലിസിനെ ഇക്കാര്യം അറിയിച്ചുവെന്നും പ്രജിത് വിവരിച്ചു.

തിരുവനന്തപുരത്ത് അരമണിക്കൂറിനിടെ 3 മാലമോഷണ ശ്രമം; ബൈക്കും വെള്ള ടീ ഷർട്ടും സംശയത്തിൽ, ഒരേ സംഘമെന്ന് നിഗമനം

ഇന്നലെയാണ് കെ പി സി സി മുൻ ട്രഷറർ പ്രതാപചന്ദ്രന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മക്കൾ പരാതി നൽകിയത്. മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ അച്ഛനെതിരെ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ വ്യാജ പ്രചരണമാണ് പെട്ടെന്നുണ്ടായ മരണത്തിന് കാരണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കോഴിക്കോടുളള കോണ്‍ഗ്രസ് പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവർ ചേർന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയെന്ന് ഡി ജി പിയ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. ഈ പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്. മരിക്കുന്നതിന് മുമ്പ് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസ് നൽകാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. പ്രതാപചന്ദ്രന്‍റെ മക്കളായ പ്രജിത്ത്, പ്രീതി എന്നിവരാണ് ഇന്നലെ ഡി ജി പിക്ക് പരാതി നൽകിയത്.

അതേസമയം പ്രതാപചന്ദ്രന്റെ മരണം കുടുംബം പരാതി നൽകിയ കാര്യം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സതീശൻ വിവരിച്ചു. പ്രതാപചന്ദ്രന്റെ മക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗൗരവമായി കാണും. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

ഒരാഴ്ച മുമ്പാണ് ഹൃദയാഘാതം മൂലം പ്രതാപചന്ദ്രൻ മരിച്ചത്. 73  ാം വയസിലാണ് അദ്ദേഹം മരിച്ചത്. കെ എസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടായിരുന്നു വി പ്രതാപചന്ദ്രന്‍റെ തുടക്കം. ഡി സി സി ജനറൽ സെക്രട്ടറി, എൻ ടി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ സേവനം അനുഷ്ഠിച്ചു. വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായി നിരവധി വർഷം പ്രവർത്തിച്ചു. പത്രപ്രവർത്തകനായി പ്രവർതതിക്കുന്നതിനിടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്.

Follow Us:
Download App:
  • android
  • ios