കെ സുധാകരനേയും വി ഡി സതീശനേയും അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി ജില്ല കോൺഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക തയാറാക്കിയതെന്നാണ് പ്രധാന ആക്ഷേപം . മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കം പട്ടികക്കെതിരെ പരാതിയുമായി ഹൈക്കമാണ്ടിനെ സമീപിച്ചിരുന്നു. കൂടിയാലോചനകൾ ഒന്നും നടത്താതെയാണ് പട്ടിക തയാറാക്കിയതെന്നാണ് ഇവരുടേയും പരാതി
ദില്ലി: ഡിസിസി പുന:സംഘടന പട്ടികക്കെതിരെ പരാതി പ്രവാഹം. സംസ്ഥാന നേതൃത്വം പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. ദളിത് വിഭാഗത്തെ അവഗണിച്ചതിനെതിരെയും പ്രതിഷേധമുണ്ട്. തിരുവനന്തപുരത്ത് പാലോട് രവിയേയും ,മലപ്പുറത്ത് വി എസ് ജോയിയേയും അംഗീകരിക്കാനാവില്ലെന്ന് പ്രാദേശിക നേതാക്കൾ ഹൈക്കമാണ്ടിനെ അറിയിച്ചിട്ടുണ്ട്
കെ സുധാകരനേയും വി ഡി സതീശനേയും അനുകൂലിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി ജില്ല കോൺഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക തയാറാക്കിയതെന്നാണ് പ്രധാന ആക്ഷേപം . മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കം പട്ടികക്കെതിരെ പരാതിയുമായി ഹൈക്കമാണ്ടിനെ സമീപിച്ചിരുന്നു.
കൂടിയാലോചനകൾ ഒന്നും നടത്താതെയാണ് പട്ടിക തയാറാക്കിയതെന്നാണ് ഇവരുടേയും പരാതി. കെ സുധാകരൻ ഹൈക്കമാണ്ടിന് കൈമാറിയ പട്ടികയിൽ ഒരു വനിത പ്രാതിനിധ്യം പോലും ഇല്ല എന്നുിം സൂചനയുണ്ട്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona