Asianet News MalayalamAsianet News Malayalam

സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; സർവകക്ഷി യോഗം തുടങ്ങി

കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് മാറേണ്ടി വരും. സർവകക്ഷി യോഗം ഓൺലൈനായാണ് നടക്കുന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്

Complete Lockdown not possible says CM and opposition leader in all party meeting
Author
Thiruvananthapuram, First Published Sep 29, 2020, 5:39 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു. കേസുകൾ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കുന്ന തരത്തിലേക്ക് മാറേണ്ടി വരും. സർവകക്ഷി യോഗം ഓൺലൈനായാണ് നടക്കുന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios