തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വിൽക്കുന്ന കടകൾ മാത്രമേ അനുമതി നൽകൂ. അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ഡിജിപി അറിയിച്ചു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാനായുള്ള പൊലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരും. മൂന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സർക്കാരും ഇളവുകളിലും നിയന്ത്രണങ്ങളും മാറ്റങ്ങള്‍ വരുത്തും. 

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കർശന ജാഗ്രത തുടരുന്നു. നിലവില്‍ 17 രോഗികളാണ് ചികിത്സയിലുളളത്. കൂടാതെ രോഗലക്ഷണങ്ങളോടെ എട്ട് പേർ ആശുപത്രിയിലുണ്ട്. 2157 പേരാണ് ആകെ ജില്ലിയില്‍ നിരീക്ഷണത്തിലുള്ളത്. ആദിവാസി മേഖലകളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ മാനന്തവാടി താലൂക്കില്‍ വിവിധ പഞ്ചായത്തുകൾ അടച്ചിട്ട് കർശന ജാഗ്രത തുടരുകയാണ്. കണ്ടെയിന്‍മെന്‍റ് സോണായ പ്രദേശങ്ങളില്‍ ആളുകൾ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കർശനം നിർദേശം നല്‍കിയതായി ജില്ലാ കളക്ടർ അറിയിച്ചു.

Also Read: വയനാട്ടില്‍ അതീവ ജാഗ്രത: നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ്, സമ്പർക്ക വിവരങ്ങൾ കണ്ടെത്താൻ രോ​ഗികളെ ചോദ്യംചെയ്യും