തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ കംപ്യൂട്ടർ വൽക്കരണ പദ്ധതിയിൽ നിന്ന് സിഡിറ്റിനെ ഒഴിവാക്കി ഡാറ്റാ കച്ചവടത്തിന് നീക്കം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി.

12 കോടി രൂപ വാർഷിക ചെലവ് വരുന്ന പദ്ധതിയുടെ കരാർ  ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള നീക്കത്തിൽ അഴിമതിയുണ്ടെന്നും ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.

ഈരാളുങ്കൽ സൊസൈറ്റിയ്ക്ക് മാത്രം ടെണ്ടർ വേണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ബി ഗോപാലകൃഷ്ണൻ ചോദിച്ചു. വാഹന ഉടമകളുടെ ഡാറ്റ ചോരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.