വാക്സീൻ എടുക്കാൻ സൗകര്യം ഇല്ലാത്ത സാഹചര്യം നിലവിലുണ്ട്. നമസ്കാരത്തിന് കാർമികത്വം വഹിക്കുന്നവർ മുഴുവൻ വാക്സിൻ എടുത്തിട്ടില്ല
മലപ്പുറം: മുസ്ലിം പള്ളിയിൽ 40 പേരേ പ്രവേശിപ്പിക്കാമെന്ന ഇളവിൽ അവ്യക്തതയുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ 40 ആളുകളെ നിജപ്പെടുത്തുക എന്നത് പ്രയാസകരമാണെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. നിയന്ത്രണം നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയാകും.വാക്സിൻ എടുത്തവർക്ക് മാത്രമേ പ്രവേശിക്കാനാകു എന്നതിനോട് യോജിപ്പില്ല.
വാക്സീൻ എടുക്കാൻ സൗകര്യം ഇല്ലാത്ത സാഹചര്യം നിലവിലുണ്ട്. നമസ്കാരത്തിന് കാർമികത്വം വഹിക്കുന്നവർ മുഴുവൻ വാക്സിൻ എടുത്തിട്ടില്ല.
ഗവർമെന്റിന് ആത്മാർത്ഥതയുണ്ടെങ്കിൽ ഇളവിലെ സങ്കീർണത ഒഴിവാക്കി ലളിതമാക്കണം. ഗവണ്മെന്റിന്റെ സമീപനം കുരുടൻ ആനയെ കണ്ടപോലെ ആണെന്നും സാദിഖ് അലി തങ്ങൾ വിമർശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
