Asianet News MalayalamAsianet News Malayalam

15 കൊല്ലം കഴിഞ്ഞാൽ കേരളത്തിലും സിപിഎം - കോൺ​ഗ്രസ് സഖ്യം വരുമെന്ന് കെഎൻഎ ഖാദ‍ർ

ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ  പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദ‍ർ പറഞ്ഞു.

Congress and CPIM will work together in kerala in next 15 years says KNA Khader
Author
Malappuram, First Published Jan 14, 2021, 10:04 PM IST

മലപ്പുറം:  പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ബംഗാൾ മോഡലിൽ കോൺ​ഗ്രസ് - സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് മുസ്ലീം ലീ​ഗ് നേതാവും എംഎൽഎയുമായ  കെ.എൻ.എ ഖാദ‍ർ. 

ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ  പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദ‍ർ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നുള്ള എംഎൽഎയാണ് കെഎൻഎ ഖാദ‍ർ. 

ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സിപിഎം - കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മുമായുള്ള സംഖ്യത്തിന് കോൺ​ഗ്രസ് പശ്ചിമബം​ഗാൾ നേതൃത്വത്തിന് അനുമതി നൽകിയത്. കോൺ​ഗ്രസുമായി സഹകരിക്കാൻ നേരത്തെ തന്നെ സിപിഎം പിബി പാ‍ർട്ടി ഘടകത്തിന് അനുമതി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios