സർവീസ് റോഡുകളുടെയും അണ്ടർ പാസുകളുടെയും നിർമാണം ഇഴഞ്ഞ് നീങ്ങുകയാണെന്നും പ്രതിഷേധക്കാർ

ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും രംഗത്ത്. രാമനഗരയിലെ ശേഷാഗിരിഹള്ളി ടോൾ പ്ലാസയിലാണ് പ്രതിഷേധമുണ്ടായത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും, സർവീസ് റോഡുകളുടെയും അണ്ടർ പാസുകളുടെയും നിർമാണം ഇഴഞ്ഞ് നീങ്ങുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാതെ നാട്ടുകാരിൽ നിന്ന് ടോൾ പിരിക്കുകയാണെന്നും, ഇടറോഡുകൾ അടക്കം സജ്ജമാക്കിയ ശേഷമേ ടോൾ പിരിക്കാവൂ എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാത്തതിനെത്തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി.

'പണി തീരും മുമ്പേ ഉദ്​ഘാടനം ചെയ്തു, നഷ്ടപരിഹാരം കിട്ടിയില്ല'; അഭിമാന പാതക്കെതിരെ ആരോപണമുയര്‍ത്തി കര്‍ഷകര്‍

ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ഇനി 75 മിനിറ്റ് മാത്രം, അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി