സംഘടനയിലെ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പ് നേതാക്കളാണ് ഇവർ. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു
തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിൽ ഉദ്യോഗസ്ഥർ തമ്മിൽത്തല്ലി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘടനയിലെ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പ് നേതാക്കളാണ് ഇവർ. മാസങ്ങളായി സംഘടനയുടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഈ തർക്കമാണ് ഇന്ന് രൂക്ഷമായ വാക്കേറ്റത്തിലേക്കും കൈയ്യാങ്കളിയിലേക്കും ചെന്നെത്തിയത്. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ട്രഷറർ ഹാരിസിന് അടിയിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ ഹാരിസ് പരാതി നൽകിയിട്ടുണ്ട്. അസോസിയേഷന്റെ ഓഫീസിലേക്ക് ചർച്ചയ്ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ഒരു സംഘം മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
