ടി പി വധക്കേസിൽ ശിക്ഷിച്ച പികെ കുഞ്ഞനന്തന്‍റെ ഫോട്ടോയാണ് കണ്ണൂരിലെ നാല് പൊലീസുകാർ വാട്ട്‍സാപ്പ് സ്റ്റാറ്റസാക്കിയത്.

കണ്ണൂര്‍: കൊലക്കേസിൽ ശിക്ഷിച്ചയാള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് വാട്ട്‍സാപ്പ് സ്റ്റാറ്റസാക്കിയ പൊലീസുകാർക്കെതിരെ കോൺഗ്രസ്. ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കവെ മരിച്ച പി കെ കുഞ്ഞനന്തന്‍റെ ഫോട്ടോയാണ് കണ്ണൂരിലെ നാല് പൊലീസുകാർ വാട്ട്‍സാപ്പ് സ്റ്റാറ്റസാക്കിയത്. സർവ്വീസ് ചട്ടം ലംഘിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.

Add Asianetnews as a Preferred SourcegooglePreferred

സിപിഒമാരായ രനീഷ് ഒപി, അഖിൽ മേലേക്കണ്ടി, റമീസ്, രജീഷ് ആർടി എന്നിവർക്കെതിരെയാണ് കോൺഗ്രസിന്‍റെ പരാതി. സംഭവം പരിശോധിക്കുമെന്ന് കണ്ണൂർ എസ്‍പി യതീഷ് ചന്ദ്ര അറിയിച്ചു. പൊലീസുകാർ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.