Asianet News MalayalamAsianet News Malayalam

'പിണറായി മാഫിയ സംരക്ഷകന്‍', മുഖ്യമന്ത്രിയുടെ രാജി തേടി ഇന്ന് ജില്ലകള്‍ തോറും കോണ്‍ഗ്രസ് പ്രതിഷേധം

എല്‍ഡിഎഫിന്‍റെ  തന്നെ എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങള്‍ കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്

congress demand resignation of pinarayi goverment
Author
First Published Sep 2, 2024, 12:43 PM IST | Last Updated Sep 2, 2024, 1:07 PM IST

തിരുവനന്തപുരം: 'മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക' എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

മുഖ്യമന്ത്രി മാഫിയ സംരക്ഷകനും അദ്ദേഹത്തിന്റെ ഓഫീസ് അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമാണെന്ന് എം ലിജു പറഞ്ഞു. എല്‍ഡിഎഫി് എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങള്‍ കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. ആരോപണവിധേയരായ പൊളിറ്റിക്കല്‍ സെക്രട്ടറിയും എഡിജിപിയും മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്. സ്വന്തം ഓഫീസിലും വകുപ്പിനും കീഴെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാനും നിയന്ത്രിക്കാനും മുഖമന്ത്രിക്ക് കഴിയുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്. കേരള പോലീസിന്റെ പ്രവര്‍ത്തനം അധോലോക മാഫിയയുടേതിന് സമാനമാക്കി മാറ്റിയ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം സാധ്യമാകണമെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും എം.ലിജു പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios