'കെ സിയുടെ കൈയിലുള്ളത് വെറും കട്ടൻ ചായ'; വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി കോൺ​ഗ്രസ്

കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാൽ റസ്റ്ററന്റിൽ മദ്യപിക്കുകയാണെന്നും റസ്റ്ററൻ്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നുമായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം.

Congress files case on Fake news on KC Venugopal

ദില്ലി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോൺഗ്രസ്. കെ സി വേണു​ഗോപാൽ ഗ്ലാസിൽ കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രമാണ് മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കോൺ​ഗ്രസ് വിശദീകരിച്ചു.  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ‌ കോൺഗ്രസ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകി. കോൺഗ്രസ് എംഎൽസി ഡോ. വെങ്കട്ട് നർസിംഗ് റാവു ബൽമൂറാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എഫ്ഐആറിൻ്റെ പകർപ്പ്  എക്സിൽ പങ്കുവെച്ചു.

ശശാങ്ക് സിംഗ് എന്ന വ്യക്തിയാണ് ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതെന്നും കോൺ​ഗ്രസ് ആരോപിച്ചു.  കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാൽ റസ്റ്ററന്റിൽ മദ്യപിക്കുകയാണെന്നും റസ്റ്ററൻ്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നുമായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം. വയനാട്ടിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി വൈറ്റ് ഹൗസ് റസ്റ്റോറൻ്റിൽ രാഹുൽ ഗാന്ധിയുമൊന്നിച്ച് ഉച്ചഭക്ഷണം കഴിച്ചപ്പോൾ വേണു​ഗോപാൽ ചായ കുടിക്കുന്ന ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോ​ഗിച്ചത്.  

 

Latest Videos
Follow Us:
Download App:
  • android
  • ios