ഗ്രൂപ്പുകളുടെ സമ്മർദ്ദവും, നോമിനികളെ തിരുകാനുള്ള സുധാകരന്റെ ശ്രമവും നടപടി അനിശ്ചിതത്വത്തിലാക്കുകയാണ്
ദില്ലി: കേരളത്തിലെ പാർട്ടി പുന:സംഘടന വൈകുന്നതിൽ കോൺഗ്രസ് ഹൈക്കമാന്റിന് അതൃപ്തി. കെപിസിസി, ഡിസിസി പുന:സംഘടന വൈകുന്നതിലാണ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുള്ളത്. നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് നേതൃത്വം ആവശ്യപ്പെട്ടു. ഗ്രൂപ്പുകളുടെ സമ്മർദ്ദവും, നോമിനികളെ തിരുകാനുള്ള സുധാകരന്റെ ശ്രമവും നടപടി അനിശ്ചിതത്വത്തിലാക്കുകയാണ്. ഹൈക്കമാൻഡ് നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാകില്ലെന്നാണ് ഇപ്പോഴത്തെ നില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
