കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം നടത്തുന്ന 48 മണിക്കൂർ ഉപവാസം തുടരുന്നു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിലാണ് ഉപവാസം.

ഇന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ, ഷാനിമോൾ ഉസ്മാൻ, മുനവ്വറലി ശിഹാബ് തങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും. കർണാടക മന്ത്രി യു ടി ഖാദറും സമരത്തിൽ ഇന്ന് പങ്കെടുക്കുന്നുണ്ട്. അതേസമയം ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം തുടരുകയാണ്. നിലവിൽ റിമാൻഡിലുള്ള പ്രതികളെ വിട്ടികിട്ടുന്നതിനായി ഉടൻ അപേക്ഷ നൽകും.