കോട്ടയം; കേരളാ കോൺഗ്രസ് തർക്കത്തിൽ കർശന ഇടപെടലുമായി കോൺ​ഗ്രസ്. പരസ്യ പ്രസ്താവനകൾക്ക് ജോസ് പക്ഷത്തിന് വിലക്കേർപ്പെടുത്തി. വിവാദത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് ജോസ് കെ മാണിയും നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പി ജെ ജോസഫിനെ പരിഹസിച്ച് പ്രതിച്ഛായയിൽ ലേഖനം എഴുതിയതിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചിരുന്നു. പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടിൽ പിജെ ജോസഫിനെയും കോൺഗ്രസ് അമർഷം അറിയിച്ചിരുന്നു.