Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് സമരം ശക്തമാക്കുമ്പോൾ നവകേരള സദസിലെത്തി കോണ്‍ഗ്രസ് കൗൺസിലർ; ജനത്തിന് വേണ്ടിയെന്ന് വിശദീകരണം

നെടുമങ്ങാട് നഗരസഭ കൗൺസിലറാണ് ബിനു. നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. നവകേരള സദസിൽ വിവിധയിടങ്ങളിൽ കോൺ​ഗ്രസ്-ലീ​ഗ് പ്രാദേശിക നേതാക്കൾ പങ്കെടുത്തിരുന്നു. 

Congress leader again in Navakerala sadas; Councilor SB Binu will participate in the program fvv
Author
First Published Dec 21, 2023, 9:09 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ നവകേരള സദസിൽ പങ്കെടുത്ത് കോൺഗ്രസ് കൗൺസിലർ. തിരുവനന്തപുരം ഡിസിസി അംഗം എം എസ് ബിനുവാണ് നവ കേരള സദസ്സിൽ പങ്കെടുക്കുന്നത്. നെടുമങ്ങാട് നഗരസഭ കൗൺസിലറാണ് ബിനു. നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. നവകേരള സദസിൽ വിവിധയിടങ്ങളിൽ കോൺ​ഗ്രസ്-ലീ​ഗ് പ്രാദേശിക നേതാക്കൾ പങ്കെടുത്തിരുന്നു. നവകേരള സദസ് തലസ്ഥാനത്തെത്തിയപ്പോൾ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് മുന്നോട്ട് പോവുമ്പോഴാണ് കൗൺസിലർ പരിപാടിയിൽ പങ്കെടുക്കുന്നത്. 

വാർഡിലെ വികസന പ്രവർത്തനങ്ങളും ഒരു കുട്ടിയുടെ ചികിത്സാ ചിലവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് പരിപാടിയിൽ എത്തിയതെന്ന് കൗൺസിലർ എസ് ബിനു പറഞ്ഞു. പ്രശ്നം പറയാൻ ഒരു വേദിയെന്നാണ് കണക്കാക്കിയിട്ടുള്ളത്. സർക്കാരിന്റെ സഹായം ആവശ്യമാണ്. ജനപ്രതിനിധി എന്ന നിലയിൽ കോൺ​ഗ്രസുകാരനാണ്. അങ്ങനെ തന്നെ മുന്നോട്ട് പോവുമെന്നും ബിനു പറഞ്ഞു. 

നവകേരള സദസ്സ് തലസ്ഥാന ജില്ലയിലാണ് ഇന്ന് പര്യടനം നടത്തുംന്നത്. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു.13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സുമായി തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം തലസ്ഥാന ജില്ലയിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും പര്യടനം നടത്തും. ഇന്ന് രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിൽ വച്ചാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നടക്കുക. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ്. മൂന്ന് ദിവസമാണ് ജില്ലയിലെ പര്യടനം. മൂന്നാം നാൾ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പോളിടെക്നിക്കിൽ ഒരുക്കിയിട്ടുള്ള വേദിയിലാകും നവകേരള സദസ്സിന് തിരശ്ശീല വീഴുക. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജില്ലയിൽ ആകെ ഒരുക്കിയിരിക്കുന്നത്.

നവ കേരള സദസ്സിൽ കൊടുത്ത പരാതി തീർപ്പാക്കി, പരിഹരിച്ചില്ല! ബ്രഹ്മഗിരി നിക്ഷേപകർക്ക് നിരാശ

നവകേരള സദസ് അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രതിഷേധങ്ങളും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. നവകേരള സദസ് ജനങ്ങളിലുണ്ടാക്കുന്ന മികച്ച അഭിപ്രായം ഭയന്നാണ് പ്രതിപക്ഷം അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവരുടെ ആരോപണം. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് നവകേരള സദസ്സിന് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. അടിച്ചാൽ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയെ ഇന്നലെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമർശിച്ചത്. വർക്കലയിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങവേ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി. ഈ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് പൊലീസ്.

https://www.youtube.com/watch?v=Ko18SgceYX8
 

Latest Videos
Follow Us:
Download App:
  • android
  • ios