ബി ജെ പിയിൽ പോയ പത്മജ വേണുഗോപാൽ അവസരവാദിയാണെന്നും കുര്യൻ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: ബി ജെ പിയിൽ ചേരുമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പ്രൊഫസർ പി ജെ കുര്യൻ രംഗത്ത്. തന്നെ സംഘി ആക്കാൻ ഇറങ്ങുന്നവർക്ക് മറുപടി നൽകാൻ മലയാള ഭാഷയിൽ ചില വാക്കുകൾ ഉണ്ടെന്നും അത് തത്കാലം പറയുന്നില്ലെന്നുമാണ് കുര്യൻ പറഞ്ഞചത്. ബി ജെ പിയിൽ പോയ പത്മജ വേണുഗോപാൽ അവസരവാദിയാണെന്നും കുര്യൻ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ഇരുപത് സീറ്റുകളിലും വിജയിക്കുമെന്നും പി ജെ കുര്യൻ ഏഷ്യാനെറ്റ്‌ ന്യുസിനോട് പറഞ്ഞു.

ശ്രദ്ധിക്കുക, കേരളത്തിൽ കൊടുംചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥക്കും സാധ്യത; 8 ജില്ലയിൽ മഞ്ഞ അലർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം