കണ്ണൂ‌‌‌ർ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ വീട് സന്ദർശിക്കാനാണ് രാഹുൽ ഗാന്ധി എത്തുന്നത്.  വേണുഗോപാലിൻ്റെ അമ്മ കെ സി ജാനകിയമ്മ കൊവി‍ഡ് ബാധിച്ച് കഴിഞ്ഞ് ദിവസം മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി കണ്ണൂരെത്തുന്നത്. 

പയ്യന്നൂർ കണ്ടോന്താറിലാണ് കെസി വേണുഗോപാലിന്റെ വീട്. കുടുംബാംഗങ്ങളെ നേരിട്ട് അനുശോചനമറിയിക്കാനെത്തുന്ന വയനാട് എംപി രാവിലെ 9.30ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തും. സന്ദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുൽ മടങ്ങും.