ബിജെപിക്ക് ഭരണഘടനയിലെ മതേതരത്വവും ബഹുസ്വരതയും തടസ്സമാകുമ്പോൾ ജനാധിപത്യവും സ്വാതന്ത്ര്യവും സിപിഎമ്മിനേയും വിറളി പിടിപ്പിക്കുകയാണെന്ന് ടി സിദ്ദിഖ്.
വയനാട് : ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ച് വാങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. ഭരണഘടനയെ നിരന്തരം തള്ളിപ്പറയുന്ന, ഭരണഘടനയെ തന്നെ മാറ്റാൻ ശ്രമിക്കുന്ന ബിജെപിക്ക് ഇതിലും നല്ല ഒക്കച്ചെങ്ങായിമാരെ വേറെ കിട്ടാനില്ലെന്നും മറ്റ് കാര്യങ്ങളിലെന്ന പോലെ ഭരണഘടനയെ തകർക്കുന്നതിലും സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നിരിക്കുകയാണെന്നും ടി സിദ്ദിഖ് ആരോപിച്ചു.
ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ സജി ചെയറിയാനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സജി ചെറിയാന്റെ രാജി ചോദിച്ച് വാങ്ങുക, അതിനു മുഖ്യമന്ത്രി തയ്യാറല്ലെങ്കിൽ ഭരണഘടന സംരക്ഷിക്കേണ്ട ബാധ്യതയുള്ള ഗവർണറെ കണ്ട് സജി ചെറിയാനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടും.സിപിഎം ഇതിനു മറുപടി പറഞ്ഞേ തീരൂ, വരാൻ പോകുന്നത് ഭരണഘടനയെ സംരക്ഷിക്കാനുള്ള ശക്തമായ പ്രക്ഷോഭമാണെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു.
Read More : വാക്കുകൾ വളച്ചൊടിക്കപ്പെട്ടു എന്ന് സജി ചെറിയാൻ, തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ദുഃഖം രേഖപ്പെടുത്തുന്നു
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
“ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്; മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ മുക്കിലും മൂലയിലും എഴുതിയിട്ടുണ്ട്.”—മന്ത്രി സജി ചെറിയാന്‍
ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണത്രെ സജി ചെറിയാനു ഇന്ത്യൻ ഭരണഘടന. കമ്മ്യൂണിസ്റ്റ് ഭ്രാന്ത് കാരണം ഭരണഘടനയ്ക്ക് കീഴിൽ മന്ത്രിയായിരിക്കുന്ന സജി ചെറിയാൻ ഭരണഘടനയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒറ്റ് കൊടുത്തവരാണു കമ്മ്യൂണിസ്റ്റുകാർ. 1947 ആഗസ്ത് 15 നു ഇന്ത്യ സ്വതന്ത്രമായ ശേഷം സ്വന്തം പാർട്ടി ഓഫീസിൽ പതാക ഉയർത്തിയത് 2021 ആഗസ്ത് 15 നാണു. അത് വരെ ആ കൊടിയെ പോലും തള്ളിപ്പറഞ്ഞവരാണ്.
ഇന്ത്യയെയോ ഇന്ത്യൻ ഭരണഘടനയെയോ അംഗീകരിക്കാനും ബഹുമാനിക്കാനും ഒരു കാലത്തും സിപിഎം തയ്യാറായിരുന്നില്ല. ഇതൊന്നും അറിയാതെ പറഞ്ഞ് പോകുന്നതുമല്ല. പാർട്ടി ക്ലാസിൽ പഠിപ്പിക്കുന്നതും ഇതൊക്കെ തന്നെയാണു.മുഖ്യമന്ത്രി എത്രയും പെട്ടെന്ന് സജി ചെറിയാന്റെ രാജി ചോദിച്ച് വാങ്ങുക, അതിനു മുഖ്യമന്ത്രി തയ്യാറല്ലെങ്കിൽ ഭരണഘടന സംരക്ഷിക്കേണ്ട ബാധ്യതയുള്ള ഗവർണറെ കണ്ട് സജി ചെറിയാനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെടും. സിപിഎം ഇതിനു മറുപടി പറഞ്ഞേ തീരൂ, വരാൻ പോകുന്നത് ഭരണഘടനയെ സംരക്ഷിക്കാനുള്ള ശക്തമായ പ്രക്ഷോഭം.
ഭരണഘടനയെ നിരന്തരം തള്ളിപ്പറയുന്ന, ഭരണഘടനയെ തന്നെ മാറ്റാൻ ശ്രമിക്കുന്ന ബിജെപിക്ക് ഇതിലും നല്ല ഒക്കച്ചെങ്ങായിമാരെ വേറെ കിട്ടാനില്ല. മറ്റ് കാര്യങ്ങളിലെന്ന പോലെ ഭരണഘടനയെ തകർക്കുന്നതിലും സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നിരിക്കുകയാണ്..! ബിജെപിക്ക് ഭരണഘടനയിലെ മതേതരത്വവും ബഹുസ്വരതയും തടസ്സമാകുമ്പോൾ ജനാധിപത്യവും സ്വാതന്ത്ര്യവും സിപിഎമ്മിനേയും വിറളി പിടിപ്പിക്കുന്നു എന്ന് വേണം കരുതാൻ.
കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനു ഭരണഘടന തടസ്സം നിൽക്കുന്നു എന്നതാണു അവരെ ചൊടിപ്പിക്കുന്നത്. ചൈനയും, ഉത്തര കൊറിയയുമാക്കാനുള്ള നീക്കം ഭരണഘടന തകർക്കുന്നുണ്ടല്ലോ. സജി ചെറിയാൻ രാജി വെക്കുക, മുഖ്യമന്ത്രി രാജി വെപ്പിക്കുക. ഭരണഘടനയെ സംരക്ഷിക്കുക.
Read More : സജി ചെറിയാന്‍റെ ‘മല്ലപ്പള്ളി മോഡൽ’; പുറത്ത് വന്നത് സിപിഐഎമ്മിലെ കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് ശബരീനാഥൻ
