നാളെ കോൺഗ്രസ് എൻ സി പി നേതാക്കൾ ശിവസേന നേതാക്കളുമായി ചർച്ച നടത്തും മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കും ഉപമുഖ്യമന്ത്രിപദങ്ങൾ എൻസിപിക്കും കോൺഗ്രസിനും എന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്
ദില്ലി: മഹാരാഷ്ട്രയിൽ സഖ്യ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ഇന്നും ചർച്ചകൾ നടക്കും. കോൺഗ്രസ് - എൻസിപി ചർച്ചകൾക്ക് പുറമെ കോൺഗ്രസ് നേതാക്കൾ തമ്മിലും കൂടിക്കാഴ്ച നടത്തും.
Add Asianetnews as a Preferred Source

വൈകുന്നേരത്തോടെ നേതാക്കൾ മഹാരാഷ്ട്രക്ക് തിരിക്കും. നാളെ കോൺഗ്രസ് എൻ സി പി നേതാക്കൾ ശിവസേന നേതാക്കളുമായി ചർച്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കും ഉപമുഖ്യമന്ത്രിപദങ്ങൾ എൻസിപിക്കും കോൺഗ്രസിനും എന്ന ഫോർമുലയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
