തിരുവനന്തപുരം: കർണാടകത്തിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. കോൺഗ്രസ് പാർട്ടിക്ക് വിലയിടിഞ്ഞെന്നും കോൺഗ്രസ് എംഎൽഎമാർക്ക് വിലയേറിയെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

കർണാടകത്തിൽ എംഎൽഎമാർ രാജിക്കത്ത് നൽകിയതിനെ തുടർന്നുള്ള രാഷ്ട്രീയ കോലാഹലങ്ങൾ കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതം ഗോവയിലും ലഭിച്ചത്. ഇവിടെ ആകെയുള്ള 15 കോൺഗ്രസ് എംഎൽഎമാരിൽ പ്രതിപക്ഷ നേതാവടക്കം പത്ത് പേരാണ് ബിജെപിയിൽ ചേർന്നത്.

"കോൺഗ്രസ് പാർട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോൺഗ്രസ് MLA മാർക്ക് വിലയേറിയിട്ടുണ്ട്," എന്നാണ് മന്ത്രി എംഎം മണിയുടെ ഫെയ്സ്ബുക് കുറിപ്പ്.