'താങ്കളുടെ അസുഖം വേഗം ഭേദമാകട്ടെ, ആയുഷ്മാന്‍ ഭാരതിന് കീഴിനുള്ള ഏതെങ്കിലും ആശുപത്രിയില്‍ താങ്കള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാമെന്നായിരുന്നു തരൂരിന്  മുരളീധരന്റെ മറുപടി. 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തി ജിഡിപിയെ താരതമ്യം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ ട്വീറ്റിനെ ചൊല്ലി വിദേശകാര്യ സഹമന്ത്രി വി മുരളീധരനും തരൂരും തമ്മിലുള്ള വാക്പോര് തുടരുകയാണ്. പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള തരൂര്‍ എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് മറുപടിയുമായി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.

'താങ്കളുടെ അസുഖം വേഗം ഭേദമാകട്ടെ, ആയുഷ്മാന്‍ ഭാരതിന് കീഴിനുള്ള ഏതെങ്കിലും ആശുപത്രിയില്‍ താങ്കള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാമെന്നായിരുന്നു തരൂരിന് മുരളീധരന്റെ മറുപടി. മുരളീധരന്‍റെ കമന്‍റിന് മലയാളത്തിൽ ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് ശശി തരൂർ. ‘എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്, പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ ‘ആയുഷ്മാൻ ഭാരതി’ൽ പോലും ഒരു ചികിത്സയില്ല..’– തരൂർ കുറിച്ചു.