മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് ബോർഡ് സ്ഥാപിച്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോൺഗ്രസ് ഭരിക്കുന്ന മരട് നഗരസഭ പിഴ ചുമത്തി. നഗരസഭാ സെക്രട്ടറി അനധികൃത ബോർഡുകൾ നീക്കം ചെയ്തതിന് പിന്നാലെയാണ് 11,500 രൂപ പിഴയടക്കാൻ നോട്ടീസ് നൽകിയത്

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യമർപ്പിച്ച് ബോർഡ് സ്ഥാപിച്ച കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്ക് കോൺഗ്രസ് തന്നെ ഭരിക്കുന്ന നഗരസഭയിൽ നിന്ന് പിഴ. മുഖ്യമന്ത്രിയുടെ കുടുംബവീട് സ്ഥിതി ചെയ്യുന്ന എറണാകുളത്തെ മരട് മുൻസിപ്പാലിറ്റിയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് 11,500 രൂപ പിഴ ഈടാക്കാനുള്ള നോട്ടീസ് നൽകിയത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ കഴിഞ്ഞദിവസം നഗരസഭാ സെക്രട്ടറി ജീവനക്കാരെ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിന് പിഴ ഒടുക്കാനുള്ള നോട്ടീസും സെക്രട്ടറി കൈമാറിയത്. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസിന്റെ തന്നെ ബോർഡുകൾ നീക്കം ചെയ്ത സെക്രട്ടറിയുടെ നടപടിക്കെതിരെ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ മുൻ നഗരസഭാ ചെയർമാൻ കഴിഞ്ഞദിവസം അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിക്ക് പിന്നാലെയാണ് ബോർഡ് വെച്ചതിന്‍റെ പേരിൽ പിഴ ചുമത്തിക്കൊണ്ട് നഗരസഭാ സെക്രട്ടറി വീണ്ടും നോട്ടീസ് നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player