മൂന്നാം സീറ്റിനായി മൂന്ന് തവണയാണ് കോണ്‍ഗ്രസ്സുമായി മുസ്ലീം ലീഗ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. മൂന്നാം സീറ്റ് വേണമെന്ന് ചര്‍ച്ചകളില്‍ ലീഗ് ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയല്ല. 

കോഴിക്കോട്: ലോക്സഭ തെരെഞ്ഞെടുപ്പില്‍ മുസ്ലീലീഗിന് മൂന്നാം സീറ്റ് കിട്ടാന്‍ സാധ്യതയില്ല. കോഴിക്കോട് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം മുസ്ലീംലീഗിനെ അറിയിച്ചു. ലീഗിന്‍റെ തീരുമാനം അവര്‍ നാളെ അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

മൂന്നാം സീറ്റിനായി മൂന്ന് തവണയാണ് കോണ്‍ഗ്രസ്സുമായി മുസ്ലീം ലീഗ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. മൂന്നാം സീറ്റ് വേണമെന്ന് ചര്‍ച്ചകളില്‍ ലീഗ്
ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയല്ല. കടുംപിടുത്തതിലൂടെ സീറ്റ് പിടിച്ചെടുക്കേണ്ടെന്ന നിലപാട് മുസ്ലീം ലീഗ് നേതൃത്വം സ്വീകരിച്ചതായാണ് അറിയുന്നത്.. ഇതോടെ മുസ്ലീം ലീഗിന് മൂന്നാം സീറ്റ് കിട്ടില്ലെന്ന് ഏതാണ് ഉറപ്പായി. പകരം വേണ്ട കാര്യങ്ങള്‍ ലീഗ് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചുവെന്നാണ് സൂചന. 

ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇനി ഇനി ഉഭയകക്ഷി ചര്‍ച്ചയില്ലയില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. നിരവധി നിര്‍ദ്ദേശങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്നെങ്കിലും ഇക്കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാനാണ് മുസ്ലീം ലീഗ് തീരുമാനം.